വീണ്ടും മലയാളി താരങ്ങൾ രക്ഷകരായി, കർണാടകയ്ക്ക് രണ്ടാം ജയം

മലയാളി താരങ്ങളുടെ മികവിൽ കർണാടകയ്ക്ക് സന്തോഷ് ട്രോഫിയിലെ രണ്ടാം വിജയം. ഇന്ന് ഒഡീഷയെ നേരിട്ട കർണാട ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. കർണാടകയുടെ രണ്ട് ഗോളുകളും മലയാളികളുടെ വക ആയിരുന്നു. 21ആം മിനുട്ടിൽ കോഴിക്കോടുകാരനായ ലിയോൺ അഗസ്റ്റിനാണ് കർണാടകയ്ക്ക് ആദ്യം ലീഡ് നേടിക്കൊടുത്തത്. ബെംഗളൂരു എഫ് സിയുടെ താരമായ ലിയോൺ നാലു താരങ്ങളെ മറികടന്ന് നടത്തിയ സൊളോ നീക്കത്തിനൊടുവിലായിരുന്നു ഗോൾ നേടിയത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് അർജുൻ നായകിലൂടെ ഒഡീഷ സമനില ഗോൾ നേടി. 87ആം മിനുട്ടിലാണ് കർണാടകയുടെ വിജയഗോൾ വന്നത്. മലയാളി താരമായ രാജേഷാണ് ഒഡീഷയുടെ വല രണ്ടാമതും കുലുക്കിയത്. ആദ്യ മത്സരത്തിൽ ഗോവയ്ക്ക് എതിരെയും ലിയോണും രാജേഷും ഗോൾ കണ്ടെത്തിയിരുന്നു. കർണാടകയുടെ ആദ്യ ഇലവനിൽ നാലു മലയാളികൾ ഉണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെന്നൈ സിറ്റി സ്ട്രൈക്കർ ജൂനിയർ നെറോകയിൽ
Next articleപഞ്ചാബിനെയും പരാജയപ്പെടുത്തി, മിസോറാം സന്തോഷ് ട്രോഫി സെമിയിൽ