
കേരളത്തിന്റെ അഭിമാനമുയർത്തിയ കേരള സന്തോഷ് ട്രോഫി ടീമിന് ഇന്ന് കൊച്ചിയിൽ വൻ സ്വീകരണം. ഇന്ന് വൈകിട്ട് 4 മണിക്ക് നെടുമ്പാശ്ശേരി വിമാനതാവളത്തിൽ ഇറങ്ങുന്ന കേരള ടീമിന് വൈകിട്ട് 4.30ന് കലൂർ സ്റ്റേഡിയത്തിലാണ് കെ എഫ് എയുടെ ആഭിമുഖ്യത്തിൽ സ്വീകരണം കൊടുക്കുക.
വിമാനത്താവളത്തിൽ നിന്ന് ടീമിനെ സ്വീകരിച്ച് ഘോഷയാത്രയായി ആകും കൊച്ചിയിലേക്ക് കൊണ്ടുവരിക. ഇന്നലെ ബംഗളിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് കേരളം സന്തോഷ് ട്രോഫി കിരീടം ഉയർത്തിയത്. ആറാം കിരീടം ഉയർത്തിയ രാഹുൽ രാജിനെയും സംഘത്തേയും സ്വീകരിക്കാൻ കേരളത്തിലെ ഫുട്ബോൾ ഇതിഹാസങ്ങളും മറ്റു പ്രമുഖരും ഇന്ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഉണ്ടാകും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial