ലക്ഷദ്വീപിനു മേൽ ഗോൾ മഴ പെയ്യിച്ച് കേരളം സന്തോഷ് ട്രോഫി തുടങ്ങി

Team Kerala

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിൽ കേരളത്തിന് വിജയ തുടക്കം. ഇന്ന് എറണാകുളത്ത് വെച്ച് നടന്ന ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് കേരള പരാജയപ്പെടുത്തിയത്. കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ കേരളം ലീഡ് എടുത്തു. തുടക്കത്തിൽ തന്നെ ലക്ഷദ്വീപ് സമ്മാനിച്ച പെനാൾട്ടിയിൽ നിന്നായിരുന്നു ഗോൾ. പെനാൾട്ടി എടുത്ത ഗിൽബേർട്ട് പന്ത് ലക്ഷ്യം തെറ്റാതെ വലയിൽ എത്തിച്ചു.

12ആം മിനുട്ടിൽ ജെസിനിലൂടെ കേരള ലീഡ് ഇരട്ടിയാക്കി. ഒരു ത്രൂ പാസ് സ്വീകരിച്ച് മുന്നേറിഉഅ ജെസിൻ ഗോൾ കീപ്പറെ കബളിപ്പിച്ച് അനായാസം പന്ത് വലയിലേക്ക് എത്തിച്ചു. ഇതിനു ശേഷം ലക്ഷദ്വീപ് ക്യാപ്റ്റൻ ഉബൈദുള്ള ചുവപ്പ് കാർഡ് കൂടെ കണ്ടതോടെ ലക്ഷദ്വീപ് പോരാട്ടം അവസാനിച്ചു. ഒരു ലാസ്റ്റ് മാൻ ഫൗളിനായിരുന്നു ഉബൈദുള്ള ചുവപ്പ് കണ്ടത്. പിന്നാലെ ഒരു സെൽഫ് ഗോളിൽ കേരളം മൂന്നാം ഗോളും നേടി. ലക്ഷദ്വീപ് ഗോൾകീപ്പറുടെ ക്ലിയറൻസ് അവരുടെ തന്നെ ഡിഫൻഡർ തന്വീറിൽ തട്ടി വലയിലേക്ക് പോവുക ആയിരുന്നു.

81ആം മിനുട്ടിൽ രജേഷിലൂടെ ലക്ഷദ്വീപിന്റെ വലയിലേക്ക് കേരളം നാലാം ഗോളും നേടി. ഇഞ്ച്വറി ടൈമിൽ അർജുൻ കൂടെ ഗോൾ നേടിയതോടെ ഗോൾപട്ടിക പൂർത്തിയായി.

Previous articleരണ്ടാം ടെസ്റ്റിനുള്ള സ്ക്വാഡിൽ തിരിച്ചെത്തി ഷാക്കിബും ടാസ്കിന്‍ അഹമ്മദും
Next articleവിന്‍ഡീസിന് 49 റൺസിന്റെ നേരിയ ലീഡ് മാത്രം, രമേശ് മെന്‍ഡിസിന് 6 വിക്കറ്റ്