Site icon Fanport

സന്തോഷ് ട്രോഫി; കർണാടക ഫൈനൽ റൗണ്ടിൽ

സന്തോഷ് ട്രോഫി സൗത്ത് സോൺ യോഗ്യതാ റൗണ്ട് കടന്ന കർണാടക ഫൈനൽ റൗണ്ടിലേക്ക്. ഇന്നലെ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തമിഴ്നാടിനെ സമനിലയിൽ പിടിച്ചതോടെയാണ് കർണാടക ഫൈനൽ റൗണ്ട് ഉറപ്പിച്ചത്. 1-1 എന്നയിരുന്നു ഇന്നലെ നടന്ന മത്സരം അവസാനിച്ചത്. മലയാളി താരം അഖിലാണ് കർണാടകയ്ക്കായി ഗോൾ നേടിയത്.

കർണാടക ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. മലയാളി താരങ്ങളുടെ മികവിലായിരുന്നു കർണാടകയുടെ മുന്നേറ്റം. ആന്ധ്രയ്ക്ക് എതിരെ മലയാളി താരങ്ങളായ ലിയോൺ അഗസ്റ്റിനും ഷഫീലും ഗോളുകൾ നേടിയിരുന്നു. മൊത്തം നാലു മലയാളികൾ കർണാടക ടീമിൽ ഉണ്ട്.

Exit mobile version