സന്തോഷ് ട്രോഫി : മലയാളി കരുത്തിൽ ഗോവയെ മറികടന്ന് കർണാടക

സന്തോഷ് ട്രോഫിയിൽ മലയാളികളുടെ ഗോളിൽ ഗോവക്കെതിരെ കർണാടകക്ക് ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കർണാടക ജയം സ്വന്തമാക്കിയത്.  ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്നതിനു ശേഷമാണു രണ്ടാം പകുതിയിൽ നാല് ഗോൾ വഴങ്ങി ഗോവ തോൽവിയേറ്റുവാങ്ങിയത്. കർണാടകക്ക് വേണ്ടി മലയാളി താരങ്ങളായ ലിയോൺ അഗസ്റ്റിനും രാജേഷും മത്സരത്തിൽ ഗോൾ നേടി. കർണാടക ടീമിൽ ഇവർക്ക് പുറമെ മലയാളികളായ ഷൈനും ഷഫീലും ഇടം നേടിയിരുന്നു.

ആദ്യ പകുതിയിൽ കപിൽ ഹോബ്ലെയിലൂടെ ഗോവയാണ് മത്സരത്തിൽ മുൻപിലെത്തിയത്. മത്സരത്തിന്റെ 27മാത്തെ മിനുട്ടിൽ ഹെഡറിലൂടെയാണ് കപിൽ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കർണാടക വിഘ്‌നേഷിലൂടെ സമനില ഗോൾ കണ്ടെത്തി. അധികം വൈകാതെ മലയാളി താരം രാജേഷിലൂടെ കർണാടക മത്സരത്തിൽ ലീഡ് പിടിച്ചെടുത്തു.

തുടർന്നാണ് മാത്യു ഗോൺസാൽവസിന്റെ സെൽഫ് ഗോളിൽ കർണാടക ലീഡ് ഉയർത്തിയത്. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ മലയാളി താരം ലിയോൺ അഗസ്റ്റിൻ കർണാടകയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊച്ചി സ്റ്റേഡിയം വിഷയത്തിൽ വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ്
Next articleസന്തോഷ് ട്രോഫി : ഒഡീഷയെ ഗോളിൽ മുക്കി മിസോറാം