സന്തോഷ് ട്രോഫി, കർണാടകയ്ക്ക് രണ്ടാം വിജയം

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിലെ സൗത് സോൺ മത്സരത്തിൽ കർണാടകയ്ക്ക് വീണ്ടും വിജയം. ഇന്ന് കർണാടക ആന്ധ്രാപ്രദേശിനെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കർണാടകയുടെ വിജയം. 90ആം മിനുട്ടിലാണ് കർണാടകയുടെ ഗോൾ വന്നത്. കമലേഷ് ആണ് വിജയ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ കർണാടക തമിഴ്നാടിനെയും തോൽപ്പിച്ചിരുന്നു. ഇന്ന് നടന്ന സൗത് സോൺ ഗ്രൂപ്പ് ബിയിലെ മറ്റിരു മത്സരത്തിൽ തമിഴ്നാട് തെലുങ്കാനയെ ഒരു ഗോളിന് തോല്പ്പിച്ചു. വിജയ് നാഗപ്പൻ ആണ് തമിഴ്നാടിന്റെ ഗോൾ നേടിയത്.

Exit mobile version