കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിൽ ഇടം കിട്ടാത്ത ജിതിൻ സന്തോഷ് ട്രോഫി ടീമിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ സ്ക്വാഡിൽ ഇത്തവണയും ഇടം ലഭിക്കാതിരുന്ന യുവതാരം ജിതിൻ എം എസ് ഇത്തവണ കേരളത്തിനായി സന്തോഷ് ട്രോഫി കളിക്കും. എറണാകുളത്ത് നടക്കുന്ന സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് ജിതിൻ എം എസിനെയും വിളിച്ചിരിക്കുകയാണ് കേരള ടീം. ബിനോ ജോർജ്ജിന്റെ കീഴിൽ കഠിന പരിശീലനത്തിലാണ് കേരള സന്തോഷ് ട്രോഫി ടീം ഇപ്പോൾ.

ജിതിൻ ഇന്ന് ക്യാമ്പിനൊപ്പം ചേരും. നാളെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സൗഹൃദ മത്സരം കളിക്കുന്ന സന്തോഷ് ട്രോഫി ടീമിൽ ജിതിൻ ഇടം പിടിക്കാൻ സാധ്യതയുണ്ട്. രൺ വർഷം മുമ്പ് കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ കേരളത്തിന്റെ മികച്ച താരമായിരുന്നു ജിതിൻ. ആ പ്രകടനമാണ് താരത്തെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിച്ചത്. എന്നാൽ ഇതുവരെ താരത്തെ സീനിയർ സ്ക്വാഡിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എടുത്തിരുന്നില്ല. ജിതിൻ ഇനിയും മെച്ചപ്പെടാൻ ഉണ്ട് എന്നായിരുന്നു ഈൽകോ ഷറ്റോരി കഴിഞ്ഞ ദിവസം പറഞ്ഞത്.

Previous articleരാഹുൽ ബേകെയ്ക്ക് പരിക്ക്, ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്
Next articleസെഞ്ചുറിയുമായി ദ്രാവിഡിന്റെ റെക്കോർഡിനൊപ്പമെത്തി രോഹിത്ത് ശർമ്മ