സന്തോഷ് ട്രോഫി; ഗോവ വിജയ വഴിയിൽ

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഗോവയ്ക്ക് ആദ്യ വിജയം. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ഡെൽഹിയെ ആണ് ഗോവ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഗോവയുടെ വിജയം. ആദ്യ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നതിനാൽ ഇന്ന് ഗോവക്ക് ജയം നിർബന്ധമായിരുന്നു. ഗോവയ്ക്ക് വേണ്ടി ലാല്വപുയിയ, ചെയ്താൻ, ഗ്ലാൻ മാർടിൻസ്, സ്റ്റെൻലി ഫെർണാണ്ടസ് എന്നിവരാണ് ഗോൾ നേടിയത്. ഡെൽഹിക്ക് വേണ്ടി ആയുഷ് അധികാരി ആണ് രണ്ട് ഗോളുകളും നേടിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ആയുഷ് ഗോൾ നേടുന്നത്. ഇന്നത്തെ ജയത്തോടെ ഗോവ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി.

ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ
ഒഡീഷ സർവീസസിനെ നേരിടും.

Exit mobile version