സന്തോഷ് ട്രോഫി ടീമിൽ നാല് താരങ്ങളുമായി തിളങ്ങി ഗോകുലം കേരള എഫ്സി

- Advertisement -

സന്തോഷ് ട്രോഫി പ്രതീക്ഷകളുമായി കേരളത്തിന്റെ ടീം പ്രഖ്യാപിച്ചപ്പോൾ തിളങ്ങിയത് കേരളത്തിന്റെ സ്വന്തം ക്ലബ് ഗോകുലം കേരള എഫ്‌സിയാണ്. ഫെബ്രുവരിയില്‍ തമിഴ്നാട്ടില്‍ നടക്കുന്ന സൌത്ത് സോണ്‍ ക്വളിഫയെഴ്സിലേക്ക് ഗോകുലം കേരളയില്‍ നിന്നും നാല് താരങ്ങള്‍ ആണ് കേരള ടീമില്‍ ഇടം നേടിയത്. ഗോള്‍ കീപ്പറായ മുഹമ്മദ്‌ അസ്ഹര്‍, ഡിഫന്‍ഡര്‍ ആയ സഫ്വാന്‍ എം, മിഡ്ഫീല്‍ഡര്‍ ഗിഫ്റ്റി സി ഗ്രേസ്യസ്, സ്ട്രൈക്കര്‍ അനുരാഗ് പിസി എന്നിവരാണ് ഗോകുലം കേരള എഫ്സിയില്‍ നിന്നും ടീമില്‍ എത്തിയത്.

മഞ്ചേരിയിലെ എൻഎസ്എസ് കോളേജിലെ വിദ്യാർത്ഥിയായ സഫ്വാൻ ജി.ഗോകുലം കേരള എഫ്‌സിയിലെ റിസർവ് ടീമിന്റെ ഒരു ഉറച്ച പ്രതിനിധിയാണ്. തൃശൂരിൽ നിന്നുമുള്ള അനുരാഗ് സ്‌ട്രൈക്കർ റോളിന് പുറമെ ഇരു വിങ്ങുകളിലും കളിയ്ക്കാൻ കഴിവുള്ള താരമാണ്.

ഗോകുലം കേരള എഫ്.സി. താരങ്ങളായ എൻ സോളമലൈ, ഗണേശൻ എന്നിവരും തമിഴ്നാട് സന്തോഷ് ട്രോഫി ക്യാമ്പിലുണ്ട്. തമിഴ്നാട് ടീം ബുധനാഴ്ച പ്രഖ്യാപിക്കും.

“ക്ലബിന്റെ ലക്‌ഷ്യം തന്നെ യുവതാരങ്ങളെ വളർത്തി കൊണ്ടുവരുക എന്നതാണ്, വര്ഷങ്ങളായി അത് ഇവിടെ നടക്കുന്നുണ്ടായിരുന്നില്ല. ഈ യുവതാരങ്ങൾക്ക് ഇന്ത്യയിലെ തന്നെ മികച്ച താരങ്ങളാവാനുള്ള കഴിവുണ്ട്, ഗോകുലം അതിനുള്ള അവസരം ഉണ്ടാക്കി നൽകും” – ഹെഡ് കോച്ച് ബിനോ ജോർജ് പ്രതികരിച്ചു.

Advertisement