സന്തോഷ് ട്രോഫി; നിറം മങ്ങിയെങ്കിലും സർവീസസിന് ആദ്യ ജയം

പശ്ചിമ ബംഗാളിനെതിരെ ഏറ്റ തോൽവിയിൽ നിന്ന് സർവീസസ് കരകയറാൻ പാടുപെടുന്നതാണ് ഗോവയിൽ ഇന്ന് കണ്ടത്. ചണ്ഡിഗഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചെങ്കിലും സർവീസസ് കിരീടം നേടി വിറപ്പിച്ച അവസാന രണ്ടു സീസണുകളിലെ സർവീസസായിരുന്നില്ല. എട്ടാം മിനുട്ടിൽ ലഭിച്ച പെനാൾട്ടിയാണ് സർവീസസിനെ ഇന്നു രക്ഷിച്ചത്. ഫ്രാൻസിസാണ് പെനാൾട്ടി ഗോളാക്കി മാറ്റിയത്.

ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ പശ്ചിമ ബംഗാളും ഗോവയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് ബിയിൽ മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ടു വിജയവും ഒരു സമനിലയുമായി ഏഴു പോയന്റുമായി ബംഗാൾ ഒന്നാമതു നിൽക്കുകയാണ്. സന്തോഷ് ട്രോഫി ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങാത്ത ഒരേയൊരു ടീമും ബംഗാളാണ്.

Loading...