മൂന്നാം തവണയും ദീപക് കോച്ച് ലക്ഷദ്വീപിന് ഒപ്പം

- Advertisement -

ലക്ഷദ്വീപിന്റെ ഫുട്ബോൾ പ്രതീക്ഷകൾ ഒരിക്കൽ കൂടെ കോഴിക്കോട് സ്വദേശി ദീപക് സി എം എന്ന കോച്ചിന്റെ കൈകളിൽ. ഇത്തവണത്തെ സന്തോഷ് ട്രോഫിക്കായുള്ള ലക്ഷദ്വീപ് ഫുട്ബോൾ ടീമിന്റെ പരിശീലകനായും ദീപക് സി എമ്മിനെ തന്നെ നിയമിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ദീപക് തന്നെ ആയിരുന്നു ലക്ഷദ്വീപ് കോച്ച്. രണ്ട് വർഷം മുമ്പ് സന്തോഷ് ട്രോഫിയുടെ അവസാന ഘട്ടത്തിൽ ലക്ഷദ്വീപ് കോച്ചായി ചുമതലയേറ്റ ദീപക് സാർ ആ ടീമിന് ചരിത്രത്തിലെ ആദ്യ സന്തോഷ് ട്രോഫി വിജയം സമ്മാനിച്ചിരുന്നു.

തങ്ങളുടെ ആദ്യ സന്തോഷ് ട്രോഫിയിൽ തെലുങ്കാനയെ അട്ടിമറിച്ച് ആയിരുന്നു ദ്വീപ് തങ്ങളുടെ ആ ചരിത്ര വിജയം സ്വന്തമാക്കിയത്. ആദ്യ തവണ ഒരു ജയമാണെങ്കിൽ കഴിഞ്ഞ തവണ രണ്ട് ജയങ്ങൾ ലക്ഷദ്വീപ് സ്വന്തമാക്കി. ഈ സീസണിൽ ഫൈനൽ റൗണ്ട് യോഗ്യത തന്നെ ലക്ഷ്യം വെച്ചാണ് ദ്വീപ് ഒരുങ്ങുന്നത്. ഇപ്പോൾ ദ്വീപിൽ പരിശീലനം നടത്തുന്ന ടീം കോഴിക്കോട് എത്തി സൗഹൃദ മത്സരങ്ങൾ കളിച്ച് കൂടുതൽ മത്സര പരിചയം നേടും.

ഇതിഹാസം ഒളിമ്പ്യൻ റഹ്മാൻ സ്ഥാപിച്ച യൂണിവേഴ്സൽ സോക്കർ സ്കൂളിന്റെ പരിശീലകനായിരുന്നു ദീപക് സാർ. പ്രീമിയർ കോച്ചിംഗ് സ്കിൽസ് എന്ന പദ്ധതിയുമായി സഹകരിച്ച് ഫുട്ബോൾ പരിശീലനവും ദീപക് സി എം നടത്തുന്നുണ്ട്.

Advertisement