Site icon Fanport

സന്തോഷ് ട്രോഫി; കേരള താരങ്ങളുടെ മികവിൽ ദമൻ ദിയുവിന് ചരിത്ര സമനില

സന്തോഷ് ട്രോഫി വെസ്റ്റ് സോൺ യോഗ്യത റൗണ്ടിൽ ഇന്ന് നടന്ന മത്സരത്തിൽ കുഞ്ഞന്മാരായ ദമൻ ദിയുവിന് ചരിത്ര സമനില. ശക്തരായ ഗോവയെ ആണ് ദമൻ ദിയു സമനിലയിൽ പിടിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ദമൻ ദിയു ഗോവയ് സമനിലയിൽ പിടിക്കുന്നത്. ഇതിനു മുമ്പ് നാലു തവണ ഗോവയും ദമൻ ദിയുവും കളിച്ചപ്പോൾ 41 ഗോളുകൾ ദമൻ ദിയു വഴങ്ങിയിരുന്നു. അവരാണ് ഇപ്പോൾ ഗോവയെ ഗോൾ രഹിത സമനിലയിൽ പിടിച്ചത്.

ഏഴു മലയാളി താരങ്ങൾ ദമൻ ദിയുവിൽ ഇത്തവണ ഉണ്ട്. മലയാളി ഗോൾ കീപ്പറായ നിഹാൽ ഇന്ന് മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. മലയാളി താരം അഭിനവ് ആണ് ഇന്ന് കളിയിലെ മാൻ ഓഫ് ദി മാച്ച് ആയത്.

Exit mobile version