ബിനോ ജോർജ്ജ് കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിനെ നയിക്കും

Img 20210601 234905
Credit: Twitter

കേരള യുണൈറ്റഡ് എഫ് സി പരിശീലകനായ ബിനോ ജോർജ്ജിനെ കേരള സന്തോഷ് ട്രോഫി ടീമിന്റെ പരിശീലകനായി നിയമിച്ചു. ബിനോ ജോർജ്ജിനെ പരിശീലകനായി നിയമിച്ചതായി കേരള ഫുട്ബോൾ അസോസിയേഷൻ ഇന്ന് അറിയിച്ചു. നവംബറിൽ നടക്കാൻ ഇരിക്കുന്ന സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങളിൽ ബിനോ ജോർജ്ജ് ആകും കേരളത്തെ നയിക്കുക. കഴിഞ്ഞ തവണ കൊറോണ കാരണം പകുതിക്ക് ഉപേക്ഷിച്ച സന്തോഷ് ട്രോഫി ടീമിനെയും ബിനോ കോച്ച് ആയിരുന്നു പരിശീലിപ്പിച്ചത്.

അടുത്തിടെയാണ് ബിനോ ജോർജ്ജ് കേരള യുണൈറ്റഡിന്റെ പരിശീലകനായി ചുമതലയേറ്റത്. തൽക്കാലം അദ്ദേഹം കേരള യുണൈറ്റഡ് ക്യാമ്പ് വിട്ടു നിൽക്കേണ്ടി വരും. കേരള യുണൈറ്റഡിൽ എത്തും മുമ്പ് നീണ്ട കാലം ഗോകുലം കേരള എഫ് സിയുടെ ഒപ്പമായിരുന്നു ബിനോ ജോർജ്ജ്. ഗോകുലം പോലെ ഒരു ചെറിയ സ്ക്വാഡിനെ ഐ ലീഗ് ചാമ്പ്യന്മാരാക്കി ആയിരുന്നു ബിനോ ജോർജ്ജ് ഗോകുലം വിട്ടത്.

ബിനോ ജോർജ്ജിന് ഒപ്പം അസിസ്റ്റന്റ് പരിശീലകനായി ടി ജി പുരുഷോത്തമൻ കോച്ചിനെയും നിയമിച്ചിട്ടുണ്ട്. ഇത്തവണ കേരളത്തിലാണ് സന്തോഷ് ട്രോഫി നടക്കുന്നത് എന്നതു കൊണ്ട് തന്നെ കിരീടം തന്നെയാണ് കേരളത്തിന്റെ ലക്ഷ്യം.

Previous articleപാരീസിൽ മെസ്സിക്ക് തിരിച്ചടി, കാൽമുട്ടിന് പരിക്ക്
Next articleമാജിക്കൽ മഹിപാൽ!!! അര്‍ഷ്ദീപിന് അഞ്ച് വിക്കറ്റ്, പഞ്ചാബിന് വിജയിക്കുവാന്‍ 186 റൺസ്