സന്തോഷ് ട്രോഫി:  ബംഗാളിന് 32ആം കിരീടം 

അധിക സമയത്തിന്റെ അവസാന നിമിഷത്തിൽ മൻവീർ സിങ് നേടിയ ഗോളിൽ ഗോവയെ കീഴടക്കി ബംഗാളിന്  71മത്  സന്തോഷ് ട്രോഫി കിരീടം. ഇരു ടീമുകളും തോൽക്കാൻ മടിച്ചപ്പോൾ മത്‌സരം അതികസമയത്തേക്കു നീങ്ങുകയായിരുന്നു.  മത്സരം പെനാൽറ്റിയിലേക്കു പോവുമെന്ന് തോന്നിച്ച സമയത്തായിരുന്നു മൻവീർ സിംഗിന്റെ ഗോൾ.  സ്വന്തം മണ്ണിൽ കിരീടം നേടി കിരീട നേട്ടം ആറാക്കി ഉയർത്താനുള്ള ഗോവയുടെ സ്വപ്നങ്ങൾക്ക് ഇതോടെ അവസാനം.

കേരളത്തിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഗോവക്ക് ആ പ്രകടനം ആവർത്തിക്കാൻ ബംഗാൾ അനുവദിച്ചില്ല.  സഡൻ ഡെത്തിലൂടെ സെമി ജയിച്ച വന്ന ബംഗാൾ ഒരു മത്സരം പോലും തോൽക്കാതെയാണ് കിരീടം നേടിയത്.  2011ലാണ് ബംഗാൾ അവസാനമായി സന്തോഷ് ട്രോഫി കിരീടം ഉയർത്തിയത്.  2009നു ശേഷം ഗോവക്ക് ഇത് ആദ്യ ഫൈനലായിരുന്നു.