സന്തോഷ് ട്രോഫി; ബംഗാളിന് തകർപ്പൻ വിജയം

സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ബംഗാളിന് വിജയം. നിലവിലെ ചാമ്പ്യന്മാരായ ബംഗാൾ മഹാരാഷ്ട്രയെ ആണ് ഇന്ന് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ബംഗാളിന്റെ വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ബംഗാൾ ജയിച്ചു കയറിയത്.

ബംഗാളിനായി ബിദ്യാസാഗർ ഇരട്ട ഗോളുകളും നോതോഷ്, ജിതെൻ മുർമു, രാജോൻ ബെർമൻ എന്നിവർ ഒരോ ഗോളും നേടി. ആദ്യ മത്സരത്തിൽ മണിപ്പൂരിനേയും ബംഗാൾ തോൽപ്പിച്ചിരുന്നു.

ഗ്രൂപ്പ എയിലെ മറ്റൊരു മത്സരത്തിൽ മണിപ്പൂരിനെ ചണ്ഡിഗഡ് 1-1 എന്ന സ്കോറിന് സമനിലയിൽ പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിന്‍ഡീസിനെ 198 റണ്‍സിനു എറിഞ്ഞിട്ട് സ്കോട്‍ലാന്‍ഡ്, വിജയികള്‍ക്ക് ലോകകപ്പ് യോഗ്യത
Next articleഇത്തവണത്തെ ലേലത്തില്‍ നയം മാറ്റമുണ്ടായിരുന്നു: മോഹിത് ബര്‍മ്മന്‍