Site icon Fanport

“ജിങ്കനേറ്റ പരിക്ക് സങ്കടകരം, ഇന്ത്യക്ക് വലിയ നഷ്ടം” – സ്റ്റിമാച്

സന്ദേശ് ജിങ്കനേറ്റ പരിക്കിൽ ഉള്ള നിരാശ വ്യക്തമാക്കി ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്. നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി സൗഹൃദ മത്സരം കളിക്കുന്നതിനിടയിൽ ആയിരുന്നു ജിങ്കന് പരിക്കേറ്റത്. എ സി എൽ ഇഞ്ച്വറിറ്റേയ ജിങ്കൻ ദീർഘകാലം പുറത്തായിരിക്കും. ഈ സീസണിൽ തന്നെ ചിലപ്പോൾ ജിങ്കന് കളിക്കാൻ ആയേക്കില്ല. ഇന്ത്യക്ക് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിർണായക മത്സരങ്ങൾ ഇതിനിടയിൽ കളിക്കേണ്ടതുണ്ട്.

ഇന്ത്യയെ പരിക്ക് വേട്ടയാടുകയാണെന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച് പറഞ്ഞു. ആർക്കെങ്കിൽ പരിക്ക് വരണമെങ്കിൽ താൻ അവസാനം പരിക്ക് വരണമെന്ന് ആഗ്രഹിക്കുന്ന താരമായിരിക്കും ജിങ്കൻ എന്നും സ്റ്റിമാച് പറഞ്ഞു. ജിങ്കൻ ഡിഫൻസിൽ ഇന്ത്യയുടെ നായകൻ ആണെന്നും ജിങ്കൻ ഇല്ലാത്തത് ഇന്ത്യക്ക് വലിയ കഷ്ടപ്പാടായിരിക്കും എന്നും സ്റ്റിമാച് പറഞ്ഞു. ജിങ്കന്റെ അഭാവത്തിൽ അനസ് എടത്തൊടിക ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തും എന്ന് സ്റ്റിമാച് സൂചനകൾ നൽകി.

Exit mobile version