“നൽകാനാവുന്നത് എല്ലാം നൽകി, ഈ സീസണെ ഓർത്ത് കുറ്റബോധമില്ല” – സന്ദേശ് ജിങ്കൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ കഴിഞ്ഞ ഐ എസ് എൽ സീസൺ ഓർത്ത് തനിക്ക് കുറ്റബോധം ഇല്ലായെന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ താനും തന്റെ ടീമും എല്ലാം നൽകി. കഴിവിന്റെ നൂറു ശതമാനവും നൽകിയാൽ കുറ്റബോധം വരേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ ഈ സീസണെ കുറിച്ച് ആലോചിച്ച് കുറ്റബോധം ഇല്ലായെന്നും ജിങ്കൻ പറഞ്ഞു. സീസൺ വളരെ മോശമായിരുന്നു എന്ന് ജിങ്കൻ സമ്മതിക്കുകയും ചെയ്തു.

ലക്ഷ്യങ്ങൾ ഒന്നും നേടിയില്ല എങ്കികും താൻ തന്റെ ടീമിനെ ഓർത്ത് അഭിമാനിക്കുന്നു എന്നും ക്യാപ്റ്റൻ പറഞ്ഞു. തങ്ങളുടെ നൂറു ശതമാനം മതിയായിരുന്നില്ല കേരള ബ്ലാസ്റ്റേഴ്സിന് മികച്ച സീസൺ നൽകാൻ. അതുകൊണ്ട് തന്നെ ആ കാര്യത്തിൽ താരങ്ങളും ക്ലബും മുന്നോട്ടു പോകേണ്ടതുണ്ട് എന്നും ജിങ്കൻ പറഞ്ഞു‌. ഈ വിഷമഘട്ടത്തിലും സീസൺ മുഴുവൻ കൂടെ നിന്ന ആരാധകർക്ക് നന്ദിയുണ്ട് എന്നും നിങ്ങളുടെ വിശ്വാസമാണ് ശക്തിയെന്നും ജിങ്കൻ പറഞ്ഞു.

Exit mobile version