Picsart 23 09 15 20 19 48 182

സന്ദേശ് ജിങ്കനും ഏഷ്യൻ ഗെയിംസിൽ കളിക്കും

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത. ഏഷ്യൻ ഗെയിംസിനായി യാത്ര ചെയ്യുന്ന ടീമിലേക്ക് സന്ദേശ് ജിങ്കൻ കൂടെയെത്തും എന്ന് revsports റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ പ്രഖ്യാപിച്ച ടീമിനൊപ്പം ജിങ്കന്റെ പേരു കൂടെ ചേർക്കപ്പെടും. ജിങ്കനെ ഏഷ്യൻ ഗെയിംസിന് അയക്കാൻ അദ്ദേഹത്തിന്റെ ക്ലബ് ആയ എഫ് സി ഗോവ തയ്യാറായിട്ടുണ്ട്. സന്ദേശ് ഉൾപ്പെടെ പുതിയ പേരുകൾ സ്ക്വാഡിലേക്ക് ചേർക്കപ്പെടും എന്നാണ് സൂചന‌.

ഏഷ്യൻ ഗെയിംസിലേക്ക് താരങ്ങളെ വിട്ടു നൽകാൻ ഐ എസ് എൽ ക്ലബുകൾ തയ്യാറാകാത്തതോടെ ഇന്നലെ താരതമ്യേന ദുർബല ടീമിനെ ആയിരുന്നു എ ഐ എഫ് എഫ് പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രി ടീമിൽ ഉണ്ടായിരുന്നു എങ്കിലും പ്രതീക്ഷിക്കപ്പെട്ട വേറെ പല വലിയ പേരുകളും ഒഴിവാക്കപെട്ടു. സെപ്റ്റംബർ 19നാണ് ഏഷ്യൻ ഗെയിംസ് ആരംഭിക്കുന്നത്.

Exit mobile version