Picsart 24 02 09 20 08 00 254

സന്ദീപ് നന്ദി ഇനി ഗോകുലം കേരളയുടെ ഗോൾകീപ്പിംഗ് കോച്ച്

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്നു സന്ദീപ് നന്ദി ഇനി ഗോകുലം കേരളയിൽ പരിശീലകന്റെ വേഷത്തിൽ. ഗോകുലം കേരള ഗോൾ കീപ്പിങ് കോച്ചായാണ് സന്ദീപ് നന്ദിയെ എത്തിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഗോകുലം കേരള ഇന്ന് നടത്തി. നേരത്തെ ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലും ഐ ലീഗ് ക്ലബായ മൊഹമ്മദൻസിലും സന്ദീപ് നന്ദി ഗോൾ കീപ്പിങ് കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്.

ഇരുപത് വർഷത്തിൽ അധികം നീണ്ട ഫുട്ബോൾ കരിയറിനു സന്ദീപ് 2018 അവസാനം കുറിച്ചിരുന്നു. തന്റെ 42ആം വയസ്സിൽ വരെ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സന്ദീപ് നന്ദി ഉണ്ടായിരുന്നു. 2014 മുതൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരുന്ന താരമാണ് നന്ദി. കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഫൈനലുകളിൽ കളിച്ചപ്പോഴും നന്ദി ടീമിനൊപ്പം ഉണ്ടായിരുന്നു. ബംഗാൾ സ്വദേശിയായ നന്ദി മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ പോലെയുള്ള വൻ ക്ലബുകളുടെ ഒന്നാം നമ്പറായിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിനായും നന്ദി മുമ്പ് കളിച്ചിട്ടുണ്ട്.

Exit mobile version