Site icon Fanport

ജേഡൻ സാഞ്ചോക്ക് പരിക്ക്

ഡോർട്മുണ്ടിൽ എത്തിയ ജേഡൻ സാഞ്ചോയ്ക്ക് പരിക്ക്. സാഞ്ചോയ്ക്ക് മസിൽ ഇഞ്ച്വറിയേറ്റതായി ക്ലബ് അറിയിച്ചു. താരം രണ്ടാഴ്ചയിൽ അധികം പുറത്തിരിക്കും. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഡോർട്മുണ്ടിൽ എത്തിയത്. ലോൺ അടിസ്ഥാനത്തിൽ ആണ് സാഞ്ചോ ഡോർട്മുണ്ടിൽ എത്തിയത്. ഡോർട്മുണ്ടിൽ തിരികെയെത്തിയ ആദ്യ മത്സരങ്ങളിൽ സാഞ്ചോ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു.

Picsart 24 02 01 18 00 59 883

സാഞ്ചോ ദീർഘകാലമായി കളിക്കാത്തതിനാൽ ആണ് മസിൽ ഇഞ്ച്വറിയേറ്റത് എന്ന് ഡോർട്മുണ്ട് പരിശീലകൻ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗുമായി ഉടക്കിയതിനാൽ മാസങ്ങളോളം സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ നിന്ന് പുറത്തായിരുന്നു. ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താൻ പോലും സാഞ്ചോയെ അനുവദിച്ചിരുന്നില്ല.

Exit mobile version