Site icon Fanport

“സാഞ്ചോ ലോകത്തെ ഏറ്റവും മികച്ച താരമായി മാറും”

ഡോർട്മുണ്ടിന്റെ യുവതാരം ജാഡോൺ സാഞ്ചോ ലോകത്തെ ഏറ്റവും മികച്ച താരമായി ഭാവിയിൽ മാറും എന്ന് ഡോർട്മുണ്ട് സ്ട്രൈക്കർ അൽകാസർ. സാഞ്ചോയ്ക്ക് ഇപ്പോൾ 19 വയസ്സു മാത്രമേ ഉള്ളൂ ഇപ്പോൾ തന്നെ ലോക നിലവാരമുള്ളതാണ് സാഞ്ചോയുടെ പ്രകടനങ്ങൾ. സാഞ്ചോ ഇങ്ങനെ തുടർന്നാൽ സമീപ ഭാവിയിൽ തന്നെ ലോകത്തെ മികച്ച താരങ്ങളിൽ ഒന്നായി സാഞ്ചോ മാറും. അൽകാസർ പറഞ്ഞു.

പ്രായം ചെറുത് ആയതു കൊണ്ട് സാഞ്ചോയെ ആൾക്കാർ സംശയിക്കുന്നുണ്ട്. പക്ഷെ ഒരു താരമെന്ന നിലയിലും വ്യക്തി എന്ന നിലയിലും സാഞ്ചോ ഈ പ്രായത്തിൽ തന്നെ മികവ് പുലർത്തു‌ന്നുണ്ട്. സാഞ്ചോ ഇനിയും മെച്ചപ്പെടുകയും തന്റെ കഴിവുകൾ വളർത്തുകയും ചെയ്താൽ ലോകത്തെ ഏറ്റവും മികച്ച താരമായി തന്നെ സാഞ്ചോ മാറും. അൽകാസർ പറഞ്ഞു. ഇപ്പോൾ ഡോർട്മുണ്ടിന്റെ താരമായ സാഞ്ചോവിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾ ഇപ്പോൾ രംഗത്തുണ്ട്.

Exit mobile version