Site icon Fanport

വൻ താരങ്ങൾക്ക് എല്ലാം പിറകിൽ സൗദി അറേബ്യ, സാഞ്ചസിനു മുന്നിലും വലിയ ഓഫർ

സൗദി അറേബ്യൻ ക്ലബുകൾ എല്ലാം വലിയ താരങ്ങളെ സ്വന്തമാക്കി ടീം ശക്തമാക്കുകയാണ്. ഇപ്പോൾ അൽ ഫത ക്ലബും യൂറോപ്യൻ മാർക്കറ്റിൽ എത്തിയിരിക്കുകയാണ്. ഒളിമ്പിക് മാഴ്സെയുടെ താരമായ അലക്സിസ് സാഞ്ചസിനെ സ്വന്തമാക്കാനായി അൽ ഫത കരാർ സമർപ്പിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 10 മില്യൺ യൂറൊ വർഷം വേതനം ലഭിക്കുന്ന ഒരു കരാർ ആണ് സാഞ്ചസിനു മുന്നിൽ അൽ ഫത വെച്ചിരിക്കുന്നത്‌.

സൗദി 23 06 06 18 50 17 905

2024 വരെയുള്ള കരാറും സാഞ്ചസിനായി അൽ ഫതെ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഇന്റർ മിലാനൽ വിട്ടാണ് അലക്‌സിസ് സാഞ്ചസ് ഫ്രാൻസിൽ എത്തിയത്‌‌. മുമ്പ് ആഴ്സണൽ, ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ വലിയ ക്ലബുകളിൽ എല്ലാം കളിച്ചിട്ടുള്ള താരമാണ് സാഞ്ചസ്.

Exit mobile version