Site icon Fanport

സാഞ്ചെസ് ഇനി ഈ വർഷം കളിക്കില്ല

ചിലിയൻ താരം അലക്സിസ് സാഞ്ചസിന്റെ കരിയർ നേർവഴിക്കാവുന്നതിനിടയിൽ വീണ്ടും പരിക്ക് എത്തി. ഇന്നലെ കൊളംബിയക്ക് എതിരായ മത്സരത്തിനിടയിലാണ് സാഞ്ചസിന് പരിക്കേറ്റത്. കൊളംബിയൻ താരം കൊഡ്രാഡോ ചെയ്ത ടാക്കിൾ സാഞ്ചസിന്റെ ലിഗമന്റിന് പ്രശ്നമുണ്ടാക്കിയതായാണ് പ്രാഥമിക വിവരം. താരം കൂടുതൽ പരിശോധനകൾക്ക് വേണ്ടി മിലാനിലേക്ക് തിരിച്ചു.

ഈ വർഷം ഇനി സാഞ്ചസിന് കളിക്കാൻ ആവില്ല എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് മാസത്തിലധികം സാഞ്ചാ പുറത്തിരിക്കേണ്ടി വരും. ഈ സീസൺ തുടക്കത്തിൽ ഇന്റർ മിലാനിലേക്ക് ലോണിൽ എത്തിയ സാഞ്ചസ് ഫിറ്റ്നെസ് വീണ്ടെടുത്ത് ഫോമിലേക്ക് ഉയരുകയായിരുന്നു. അതിനിടയിലാണ് വീണ്ടും പരിക്ക് എത്തിയത്.

Exit mobile version