Picsart 24 01 07 20 55 01 003

ചെൽസിയുടെ സാം കെറിന് ACL ഇഞ്ച്വറി

ചെൽസി വനിതാ ടീമിന്റെ പ്രധാന സ്ട്രൈക്കർ സാം കെറിന് പരിക്ക്. താരത്തിന് എ സി എൽ ഇഞ്ച്വറി ഏറ്റതായി ക്ലബ് സ്ഥിരീകരിച്ചു. മൊറോക്കോയിലെ പരിശീലന ക്യാമ്പിനിടെയിൽ ആണ് സാം കെറിന് ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റിന് (ACL) പരിക്കേറ്റത്. ഈ സീസണിൽ സാം കെർ ഇനി കളിക്കാൻ സാധ്യതയില്ല.

ഓസ്‌ട്രേലിയൻ ഇന്റർനാഷണൽ 2019ൽ ആയിരുന്നു ചെൽസിയിൽ എത്തിയത്. ചെൽസിക്ക് ആയി 128 മത്സരങ്ങളിൽ നിന്ന് 99 ഗോളുകൾ അവർ നേടിയിട്ടുണ്ട്. നാല് വനിതാ സൂപ്പർ ലീഗ് കിരീടങ്ങൾ, മൂന്ന് എഫ്‌എ കപ്പ് കിരീടം, രണ്ട് വനിതാ ലീഗ് കപ്പ് കിരീടം, 2020 ലെ വനിതാ കമ്മ്യൂണിറ്റി ഷീൽഡ് എന്നിവ ചെൽസിക്ക് ഒപ്പം നേടാൻ സാം കെറിനായിരുന്നു.

Exit mobile version