ഗംഭീര തിരിച്ചുവരവോടെ സാൽസ്ബർഗും സെമിയിൽ

തങ്ങളുടെ യൂറോപ്പിലെ ചരിത്ര കുതിപ്പ് ആഘോഷമാക്കി തന്നെ മാറ്റുകയാണ് ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗ്. ഇന്നലെ ലാസിയോയെ രണ്ടാം പാദ യൂറോപ്പ ക്വാർട്ടറിൽ നേരിടുമ്പോൾ ആദ്യ പാദത്തിലെ 4-2ന്റെ പരാജയം മറികടക്കാൻ ഉണ്ടായിരുന്നു സാൽസ്ബർഗിന്. ആരും സാൽസ്ബർഗ് ആ കടമ്പ കടക്കുമെന്ന് കരുതിയില്ലാ എങ്കിലും ഇന്നലെ രണ്ടാം പകുതിയിൽ നടത്തിയ പ്രകടനം ക്ലബിനെ സെമിയിലേക്കാണ് എത്തിച്ചത്.

ഗോൾ രഹിതമായി അവസനിച്ച ആദ്യ പകുതി കഴിഞ്ഞ് കളത്തിൽ ഇറങ്ങിയ സാൽസ്ബർഗ 4-1ന്റെ വിജയവുമായാണ് മത്സരം അവസാനിപ്പിച്ചത്. അഗ്രിഗേറ്റിൽ 6-5ന്റെ വിജയം. ദാബുർ, ഹൈദാര, ഹ്വാങ് ഹീ ചാൻ, ലൈനർ എന്നിവരാണ് ഇന്നലെ ഗോളുകൾ നേടിയത്. 72ആം മിനുട്ടിനും 76ആം മിനുട്ടിനും ഇടയിൽ മൂന്ന് ഗോളുകളാണ് ഇന്നലെ സാൽസ്ബർഗ സ്കോർ ചെയ്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരാജയപ്പെട്ടിട്ടും അത്ലറ്റിക്കോ മാഡ്രിഡ് യൂറോപ്പ സെമിയിൽ
Next articleവൻ ജയത്തോടെ ഒളിമ്പിക് മാഴ്സെ സെമിയിൽ