തിരൂരിന്റെ സ്വന്തം സലാഹ് ഇനി ഗോകുലം എഫ് സി ജേഴ്സിയിൽ

- Advertisement -

മുൻ സാറ്റ് തിരൂരിന്റെ ലെഫ്റ്റ് വിങ്ങ് ബാക്ക് മുഹമ്മദ് സലാഹ് ഇനി ഐ ലീഗിൽ കളിക്കും.മണിപ്പൂർ സ്റ്റേറ്റ് ലീഗ് ടീമായ സഗോൽബന്ദ് യുണൈറ്റഡിൽ അവസാനം കളിച്ച സലായെ കേരളത്തിന്റെ സ്വന്തം ഐ ലീഗ് ക്ലബായ ഗോകുലം എഫ് സിയാണ് സ്വന്തമാക്കി ഇരിക്കുന്നത്. 23കാരനായ സലാഹ്  മുമ്പ് ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും സാല ബൂട്ടുകെട്ടിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ കേരള പ്രീമിയർ ലീഗിൽ സാറ്റിനു വേണ്ടി മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. മണിപ്പൂർ സ്റ്റേറ്റ് ലീഗിൽ കളിക്കുന്ന ആദ്യ മലയാളി ആയിരുന്നു സലാഹ്. മണിപ്പൂരിലും താരം മികച്ച പ്രകടനമാണ് കാഴ്കവെച്ചത്. ഐ ലീഗ് ക്ലബായ ചെന്നൈ സിറ്റിയും സലാഹെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നു. എന്നാൽ താരം കേരള മണ്ണിൽ തന്നെ പന്തുതട്ടാൻ തീരുമാനിക്കുക ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement