സാല റൊണാൾഡോയ്ക്ക് 15 സീസൺ പിന്നിലെന്ന് ക്ലോപ്പ്

മൊഹമ്മദ് സാലയെയും റൊണാൾഡോയേയും താരതമ്യപ്പെടുത്തരുത് എന്ന് ലിവപൂൾ പരിശീലകൻ ക്ലോപ്പ്. സാലയ്ക്ക് ഇത് മികച്ച സീസണാണെന്നും എന്നാൽ അത് സാലയെ റൊണാൾഡോയുടെയും മെസ്സിയുടെയും ഒപ്പം താരതമ്യം ചെയ്യാൻ ഉള്ള തലത്തിൽ എത്തിക്കുന്നില്ല എന്നാണ് ക്ലോപ്പ് പറയുന്നത്. റൊണാൾഡോയ്ക്ക് ഇതേ പോലെ 15 സീസണുകൾ ഉണ്ടെന്ന് ലിവർപൂൾ മാനേജർ പറഞ്ഞു.

മെസ്സിയും റൊണാൾഡോയും വർഷങ്ങളായി ലോക ഫുട്ബോളിന്റെ കേന്ദ്രങ്ങളാണെന്നും അത് അവരുടെ മികവാണെന്നും. താരങ്ങളെ താരതമ്യപ്പെടുത്തുന്നത് ശരിയായ പ്രവണതയെല്ലെന്നും ക്ലോപ്പ് പറഞ്ഞു. മെസ്സിയും റൊണാൾഡോയും ഫുട്ബോൾ കളിക്കുന്നത് നിർത്തിയാൽ ലോകത്തിന് അത് ഭയങ്കര നഷ്ടമാകുമെന്നും ക്ലോപ്പ് കൂട്ടി ചേർത്തു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅവസാന മത്സരത്തിൽ ഗോൾ രഹിത സമനിലയിൽ കുടുങ്ങി പി.എസ്.ജി
Next articleബയേണിനെ തോൽപ്പിച്ച് വോൾവ്സ്ബർഗിന് ജർമ്മൻ കപ്പ്