മൊ സാലയുടെ ബൂട്ട് ഇനി ബ്രിട്ടീഷ് മ്യൂസിയത്തിൽ

- Advertisement -

ബ്രിട്ടീഷ് മ്യൂസിയത്തിൽ ഇനി സാലയുടെ ബൂട്ടും. മൊ സാലയുടെ ഈ സീസണിലെ പ്രകടനത്തോടുള്ള ആദരവായാണ് ബ്രിട്ടീഷ് മ്യൂസിയം സാലയുടെ ബൂട്ടും മ്യൂസിയത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. മ്യൂസിയത്തിൽ ഈജിപ്ഷ്യൻ വസ്തുക്കൾക്കൊപ്പം ആണ് സാലയുടെ മാന്ത്രിക ബൂട്ടുകളും സന്ദർശകരെ കാത്തിരിക്കുന്നത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ മാത്രം 33 ഗോളുകൾ നേടി പ്രീമിയർ ലീഗ് ചരിത്രത്തിലെ റെക്കോർഡ് കുറിച്ച ബൂട്ടാണ് സാലയുടേത്.

അഡിഡാസിന്റെ X17 ആണ് സാലയുടെ ബൂട്ട്. റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ്ലീഗ് ഫൈനലിന് ഒരുങ്ങുകയാണ് സാല ഇപ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement