20220813 043245

സാക,ബെല്ലിങ്ഹാം,കാമവിങ,മുസിയാല! മികച്ച യുവതാരത്തിനുള്ള മത്സരം കടുക്കും

മികച്ച അണ്ടർ 21 താരങ്ങൾക്ക് നൽകുന്ന 2022 ലെ കോപ ട്രോഫിയുടെ നോമിനേഷൻ പ്രഖ്യാപിച്ചു. 10 നോമിനികളെയാണ് ഫ്രാൻസ് ഫുട്‌ബോൾ പുറത്ത് വിട്ടത്. 3 വർഷം മുമ്പ് മാത്രം നൽകാൻ തുടങ്ങിയ അവാർഡ് ആദ്യ സീസണിൽ എമ്പപ്പെയും തുടർന്ന് ഡി ലിറ്റ് കഴിഞ്ഞ സീസണിൽ പെഡ്രി എന്നിവർ ആണ് നേടിയത്. ഇത്തവണ മികച്ച പോരാട്ടം ആവും കോപ ട്രോഫിയിൽ നടക്കുക. ആഴ്‌സണലിന്റെ കുന്തമുനയായി കഴിഞ്ഞ സീസണുകളിൽ മാറിയ ഇംഗ്ലീഷ് താരം ബുകയോ സാക, ഡോർട്ട്മുണ്ടിന് ആയി കഴിഞ്ഞ സീസണുകളിൽ മികവ് തുടരുന്ന ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാം, റയൽ മാഡ്രിഡിനു ഒപ്പം ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ അടക്കം തിളങ്ങിയ ഫ്രഞ്ച് താരം എഡാർഡോ കാമവിങ,ബയേണിന്റെ ഭാവി പ്രതീക്ഷ ജർമ്മൻ താരം ജമാൽ മുസിയാല എന്നിവർ നോമിനേഷൻ ചെയ്യപ്പെട്ടിട്ടുണ്ട്.

ഇവർക്ക് പുറമെ ബാഴ്‌സലോണയുടെ സ്പാനിഷ് താരം ഗാവിയും നോമിനേഷൻ ചെയ്യപ്പെട്ട 10 താരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നു ബെല്ലിങ്ഹാമിനു പുറമെ ജർമ്മൻ താരം കരിം അദയെമിയും നോമിനേഷൻ നേടിയിട്ടുണ്ട്. ബയേണിന്റെ ഡച്ച് താരം റയാൻ ഗ്രാവൻബെർച്, പി.എസ്.ജിയുടെ പോർച്ചുഗീസ് ഇടത് ബാക്ക് നുനോ മെന്റസ്, ആർ.ബി ലൈപ്സിഗിന്റെ ക്രൊയേഷ്യൻ താരം ജോസ്കോ ഗ്രാഡിയോൾ എന്നിവരും മികച്ച യുവ താരത്തിനുള്ള മത്സരത്തിന് എത്തും. യുവ താരങ്ങളാൽ നിറഞ്ഞ ബയേർ ലെവർകുസന്റെ മുന്നേറ്റത്തിന്റെ തലച്ചോറായി മാറിയ ജർമ്മൻ താരം ഫ്ലോറിയാൻ വിർറ്റ്സ് ആണ് നോമിനേഷൻ നേടിയ പത്താമത്തെ താരം. ഇതിൽ ആറു താരങ്ങളും ബുണ്ടസ് ലീഗയിൽ നിന്നുമാണ്.

Story Highlight : Kopa trophy nominations are out, Saka, Bellingham, Camavinga, Musiala in mix.

Exit mobile version