
- Advertisement -
മലപ്പുറത്തിന്റെ എംഎസ്പി ഫുട്ബോള്‍ അക്കാദമിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയം സമ്മാനിച്ച് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ റീജണല്‍ ഫുട്ബോള്‍ അക്കാദമി തിരുവനന്തപുരം. U-18 യൂത്ത് ലീഗിലെ കേരള സോണ്‍ മത്സരത്തില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തിലാണ് സായ് ടീമിന്റെ വിജയം. 14ാം മിനുട്ടില്‍ മുഹമ്മദ് ഇനായതും 34ാം മിനുട്ടില്‍ ഫവദുമാണ് സായിയുടെ ആദ്യ രണ്ട് ഗോളുകള്‍ നേടിയത്.
പിന്നീട് മത്സരത്തില്‍ ഗോളുകള്‍ പിറക്കാതിരുന്നപ്പോള്‍ ഇതേ മാര്‍ജിനില്‍ ജയം സായ് ഉറപ്പിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് മത്സരത്തിന്റെ ഇഞ്ച്വറി ടൈമില്‍ സായിയുടെ മൂന്നാമത്തെ ഗോളും തന്റെ രണ്ടാം ഗോളും ഫവദ് സ്വന്തമാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement