ലോകകപ്പ് താരങ്ങൾ അണിനിരന്ന മിനേർവയെ മുട്ടുകുത്തിച്ച് സായി തിരുവനന്തപുരം

അണ്ടർ 18 ഐലീഗിന്റെ ഫൈനൽ റൗണ്ടിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ സായി തിരുവനന്തപുരത്തിന് തകർപ്പൻ വിജയം. ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് താരങ്ങളായ ജീക്സണും അൻവർ അലിയുമൊക്കെ അണിനിരന്ന മിനേർവ പഞ്ചാബിനെയാണ് സായി തിരുവനന്തപുരം തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സായിയുടെ വിജയം.

മത്സരത്തിന്റെ ആദ്യ ഇരുപത്തി ഒന്നു മിനുട്ടിനിടെ രണ്ട് തവണ മിനേർവ വല കുലുക്കിയ ഷിജിന്റെ പ്രകടനമാണ് സായിക്ക് വിജയമൊരുക്കിയത്. മിനേർവ പൊരുതിയെങ്കിലും ഒരു ഗോൾ മടക്കാനെ മിനേർവയ്ക്ക് ആയുള്ളൂ. ഇന്ത്യൻ താരം അൻവർ അലിയാണ് മിനേർവയുടെ ഗോൾ നേടിയത്. ജയിച്ചെങ്കിലും ഗ്രൂപ്പിൽ രണ്ടാമത് എത്താനെ സായിക്ക് കഴിഞ്ഞുള്ളൂ. സായിയെ അടക്കം തോൽപ്പിച്ച് ഒന്നാമതെത്തിയ ഈസ്റ്റ് ബംഗാളാണ് ഗ്രൂപൊ ബിയിൽ നിന്ന് സെമി ഫൈനലിന് യോഗ്യത നേടിയത്. ഫൈനൽ റൗണ്ടിൽ മിനേർവയ്ക്ക് മുമ്പ് പൂനെ സിറ്റി അക്കാദമിയെയും ഈ‌ മലയാളി യുവനിര തോൽപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറാഡ നൈൻഗോളനില്ലാതെ ബെൽജിയം ലോകക്കപ്പിന്
Next articleഊബര്‍ കപ്പ് ഇന്ത്യയ്ക്ക് വിജയം