Site icon Fanport

സഹലും രാഹുലും അരങ്ങേറി, ഖത്തറിനോട് പൊരുതി വീണ് ഇന്ത്യ

മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും രാഹുൽ കെപിയും ഇന്ത്യൻ അണ്ടർ 23 ടീമിനായി അരങ്ങേറിയ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഇന്ന് ഖത്തറിൽ വെച്ച് നടന്ന സൗഹൃദ മത്സരത്തിൽ കരുത്തരായ ഖത്തർ യുവനിരയെ ആയിരുന്നു ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഇന്ത്യയോട് പിടിച്ചു നിൽക്കാൻ കഷ്ടപ്പെട്ട ഖത്തർ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്.

സഹലും രാഹുൽ കെ പിയും ഇന്ന് ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പറായ ധീരജ് സിംഗ് ഇന്ത്യയുടെ വലയും കാത്തു. കളിയുടെ 40ആം മിനുട്ടിൽ അമ്രോ അബ്ദുൽ ഫതാഹ് ആണ് ഖത്തറിനായി ഗോൾ നേടിയത്. അടുത്ത മാസം നടക്കുന്ന എ എഫ് സി 23 യോഗ്യതാ റൗണ്ടിനായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഇന്ത്യ ഖത്തറിൽ എത്തിയത്.

Exit mobile version