സഹൽ ആദ്യ ഇലവനിൽ, തകർപ്പൻ ലൈനപ്പുമായി ഇന്ത്യ

തായ്ലാന്റിൽ കിംഗ്സ് കപ്പിൽ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യ തങ്ങളുടെ ലൈനപ്പ് പുറത്തുവിട്ടു. പുതിയ പരിശീലകൻ സ്റ്റിമാചിന്റെ കീഴിലുള്ള ആദ്യ ഇന്ത്യൻ ലൈനപ്പാണ് ഇത്. ശക്തമായ ടീമിനെ തന്നെയാണ് ഇന്ത്യ കുറാസാവൊയ്ക്ക് എതിരെ അണിനിരത്തുന്നത്. മലയാളി താരം സഹൽ അബ്ദുൽ സമദ് ആദ്യ ഇലവനിൽ ഉണ്ട്. സഹലിന്റെ ഇന്ത്യൻ ടീമിനായുള്ള അരങ്ങേറ്റമാണ് ഇത്.

ഗുർപ്രീത് വല കാക്കുമ്പോൾ ജിങ്കൻ, രാഹുൽ ബെഹ്കെ, സുഭാഷിഷ്, പ്രിതം കോട്ടാൽ എന്നിവരാണ് ഡിഫൻസീവ് ലൈനിൽ ഉള്ളത്. പ്രണോയിയും സഹലും മധ്യനിര നിയന്ത്രിക്കും. അറ്റാക്കിംഗ് നീക്കങ്ങൾ മധ്യനിരയിൽ നിന്ന് നടത്താനായി ഉദാന്ത, ബ്രാണ്ടൺ, ചാങ്തെ എന്നിവർ ഉണ്ട്. സ്ട്രൈക്കറായി ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഇറങ്ങുന്നു.

ലൈനപ്പ്;

Gurpreet (GK);
Kotal, Bheke, Jhingan, Bose;
Sahal, Pronay;
Udanta, Brandon, Chhangte;
Chhetri (C)

Exit mobile version