20240924 231209

സാഫ് U-17: ഇന്ത്യ മാലദ്വീപിനെ തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി

തിംഫു, ഭൂട്ടാൻ: 2024 സെപ്തംബർ 24-ന് ചാംഗ്ലിമിതാങ് സ്റ്റേഡിയത്തിൽ നടന്ന സാഫ് അണ്ടർ 17 ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ മാലിദ്വീപിനെതിരെ ഇന്ത്യ 3-0ന് വിജയിച്ചു. 14-ാം മിനിറ്റിൽ ഡൈവിംഗ് ഹെഡറിലൂടെ സാംസൺ അഹോങ്‌ഷാങ്‌ബാം സ്‌കോറിങ്ങിന് തുടക്കമിട്ടു. പകരക്കാരനായ ഹെംനെചുങ് ലുങ്കിം രണ്ടാം പകുതിയിൽ രണ്ട് തവണ വലകുലുക്കി (74′, 89′) വിജയം ഉറപ്പിച്ചു.

ഇതോടെ ആറ് പോയിൻ്റുമായി ഗ്രൂപ്പ് ജേതാക്കളാകാൻ ഇന്ത്യക്ക് ആയി. ഇനി സെപ്തംബർ 28ന് നടക്കുന്ന സെമിയിൽ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമായി ഇന്ത്യ ഏറ്റുമുട്ടും. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായ ബംഗ്ലാദേശും അവസാന നാലിൽ ഇടംപിടിച്ചു.

Exit mobile version