Picsart 24 03 10 17 22 00 318

U-16 സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടു

അണ്ടർ 16 സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടു. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ആയിരുന്നു ഇന്ത്യയുടെ പരാജയം. നിശ്ചിത സമയത്ത് സ്കോർ 1-1 എന്നായിരുന്നു. തുടർന്ന് കളി പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 3-2ന് ബംഗ്ലാദേശ് വിജയിച്ചു കിരീടം നേടി.

ഇന്ന് നാലാം മിനിറ്റിൽ അനുഷ്ക കുമാരിയിലൂടെ ഇന്ത്യ ലീഡ് എടുത്തിരുന്നു. രണ്ടാം പകുതിയിൽ എഴുപതാം മിനിറ്റിൽ ഒരു സെൽഫ് ഗോളിലൂടെ ബംഗ്ലാദേശ് സമനില കണ്ടെത്തി. തുടർന്നാണ് കളി ഷൂട്ടൗട്ടിലേക്ക് എത്തിയത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ ബംഗ്ലാദേശിന് മുന്നിൽ പരാജയപ്പെട്ടിരുന്നു

Exit mobile version