സാഫ് അണ്ടർ 18 കിരീടം നേപ്പാളിന്, ഇന്ത്യയ്ക്ക് അവസാന മത്സരത്തിൽ പരാജയം

- Advertisement -

ഭൂട്ടാനിൽ നടക്കുന്ന‌ സാഫ് അണ്ടർ 18 ചാമ്പ്യൻഷിപ്പിൽ നേപ്പാളിന് കിരീടം. ഇന്നത്തെ അവസാന മത്സരത്തിൽ ഇന്ത്യയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് നേപ്പാളിന്റെ കിരീടം ഉറച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് നേപ്പാൾ കിരീടമാണിത്.

വൈകിട്ട് നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ഭൂട്ടാനെ പരാജയപ്പെടുത്തിയതോടെ ഇന്ത്യയുടെ കിരീട പ്രതീക്ഷകൾ അവസാനിച്ചിരുന്നു. ടൂർണമെന്റിൽ മൂന്നു മത്സരങ്ങൾ വീതം ജയിച്ച ബംഗ്ലാദേശും നേപ്പാളും 9 പോയന്റുമായി ഒപ്പത്തിനൊപ്പം ആയെങ്കിലും ഹെഡ് ടു ഹെഡിൽ നേപ്പാൾ ചാമ്പ്യന്മാരാവുകയായിരുന്നു. നേപ്പാൾ കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു.

ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ടതാണ് ഇന്ത്യയുടെ കിരീട പോരാട്ടത്തിന് വിനയായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement