Picsart 23 06 24 18 23 56 431

സാഫ് കപ്പ്, കുവൈറ്റും പാകിസ്താന്റെ വല നിറച്ചു

ബെംഗളൂരുവിൽ നടക്കുന്ന സാഫ് കപ്പിൽ പാകിസ്താൻ തുടർച്ചയായ രണ്ടാം മത്സരത്തിലും വലിയ പരാജയം ഏറ്റുവാങ്ങി. എതിരില്ലാത്ത നാലു ഗോളുകൾക്ക് കുവൈറ്റ് ആണ് ഇന്ന് പാകിസ്താനെ തോൽപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയോടും പാകിസ്താൻ 4-0ന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് കുവൈറ്റ് മുന്നിലെത്തിയിരുന്നു.

പത്താം മിനുട്ടിൽ അൽ എനെസി കുവൈറ്റിന് ലീഡ് നൽകി. 17ആം മിനുട്ടിലും 46ആം മിനുട്ടിലുമൽ ഫനെനി ഗോൾ നേടിയതോടെ കുവൈറ്റ് മൂന്ന് ഗോളിന് മുന്നിൽ എത്തി. രണ്ടാം പകുതിയിൽ അൽ റെഷെദി കൂടെ ഗോൾ നേടിയതോടെ കുവൈറ്റ് വിജയം പൂർത്തിയാക്കി. ആദ്യ മത്സരത്തിൽ കുവൈറ്റ് നേപ്പാളിനെയും തോൽപ്പിച്ചിരുന്നു. ഇതോടെ 6 പോയിന്റുമായി കുവൈറ്റ് ഗ്രൂപ്പ് എയിൽ ഒന്നാമത് എത്തി.

അടുത്ത മത്സരത്തിൽ കുവൈറ്റ് ഇന്ത്യയെ ആകും നേരിടേണ്ടത്. പാകിസ്താൻ നേപ്പാളിനെയും നേരിടും.

Exit mobile version