Site icon Fanport

സാഫ് വനിതാ ചാമ്പ്യൻഷിപ്പ്; ഇന്ത്യ പാകിസ്ഥാനെ തകർത്തു

നേപ്പാളിലെ കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തിൽ നടന്ന സാഫ് വനിതാ ചാമ്പ്യൻഷിപ്പ് 2024 ൻ്റെ ഉദ്ഘാടന മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ 5-2 ന് വിജയം ഉറപ്പിച്ചു. രണ്ട് ഗോളുകൾ നേടിയ ഗ്രേസ് ഡാങ്‌മെയ്‌യുടെ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യ ആദ്യ പകുതിയിൽ തന്നെ 4-1ന് മുന്നിലെത്തി. മനീഷ, ബാലാ ദേവി, ജ്യോതി ചൗഹാൻ എന്നിവർ മറ്റു ഗോളുകൾ നേടിയപ്പോൾ സുഹാ ഹിരാനി, കെയ്‌ല മേരി സിദ്ദിഖ് എന്നിവർ പാക്കിസ്ഥാനു വേണ്ടി വലകുലുക്കി.

1000702832

ക്യാപ്റ്റൻ ലോയിതോങ്ബാം ആശാലതാ ദേവിയുടെ നൂറാം അന്താരാഷ്ട്ര മത്സരവും ബാലാ ദേവിയുടെ 50-ാം അന്താരാഷ്ട്ര ഗോളും ഈ മത്സരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സവിശേഷമാക്കി.

Exit mobile version