Site icon Fanport

U-15 സാഫ് കപ്പ്, നേപ്പാളിനെ തകർത്ത് കൊണ്ട് ഇന്ത്യ തുടങ്ങി

അണ്ടർ 15 സാഫ് കപ്പിൽ ഇന്ത്യക്ക് വൻ വിജയ തുടക്കം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ നേപാളിനെയാണ് ഇന്ത്യയെ തോൽപ്പിച്ചത്. കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. കഴിഞ്ഞ സാഫിൽ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിലും ഇന്ത്യ നേപ്പാളിനെ തോൽപ്പിച്ചിരുന്നു.

കളി തുടങ്ങി 5ആം മിനുട്ടിൽ തന്നെ ഇന്ത്യ മുന്നിൽ എത്തിയിരുന്നു. മഹേസൺ ആണ് ഇന്ത്യക്കായി ടൂർണമെന്റിലെ ആദ്യ ഗോൾ നേടിയത്. 24ആം മിനുട്ടിൽ പിറന്ന രണ്ടാം ഗോളിലും മഹേസൺ പങ്കുണ്ടായിരുന്നു. മഹെസന്റെ ഗംഭീര അസിസ്റ്റ് ശുബോ പോൾ ആണ് വലയിൽ എത്തിച്ചത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ക്യാപ്റ്റൻ അനീഷ് മസുംദറിലൂടെ ഇന്ത്യ മൂന്നാം ഗോളും നേടി. രണ്ടാം പകുതിയിൽ തൈസൺ സിംഗും, ശ്രിദർത്തും കൂടെ ഇന്ത്യയുടെ ഗോൾ പട്ടിക തികച്ചു.

Exit mobile version