Site icon Fanport

സാഫ് കപ്പ്, ബംഗ്ലാദേശിനെ തോൽപ്പിച്ച് കുവൈറ്റ് ഫൈനലിൽ

സാഫ് കപ്പിൽ കുവൈറ്റ് ഫൈനലിൽ എത്തി. ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമി ഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ആണ് കുവൈറ്റ് ഫൈനലിൽ എത്തിയത്‌. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ ഏക ഗോളിനായിരുന്നു കുവൈറ്റിന്റെ വിജയം. കുവൈറ്റിനു മുന്നിൽ ശക്തമായ പോരാട്ടമാണ് ബംഗ്ലാദേശ് കാഴ്ചവെച്ചത്.

Picsart 23 07 01 17 53 05 683

ഇന്ന് നിശ്ചിത 90 മിനുട്ടിലും ഗോൾ പിറന്നിരുന്നില്ല. 105ആം മിനുട്ടിൽ ബുലൗഷി ആണ് കുവൈറ്റിന്റെ വിജയ ഗോളായി മാറിയ ഗോൾ നേടിയത്. ഇന്ന് രാത്രി രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ലെബനനെ നേരിടും.

Exit mobile version