സാഫ് കപ്പ്; അഭിഷേകിന്റെ അത്ഭുത ഗോളിൽ ഇന്ത്യയ്ക്ക് ജയം

അണ്ടർ 18 സാഫ് കപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം. തങ്ങളുടെ മൂന്നാം മത്സരത്തിന് ഇറങ്ങിയ ഇന്ത്യൻ കുട്ടികൾ മാലിദ്വീപിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം പൊരുതി കയറിയ ഇന്ത്യയ്ക്ക് നിർണായകമായത് അഭിഷേക് ഹാൾദർ നേടിയ ഗംഭീര ലോങ്ങ് റേഞ്ചർ ഗോളായിരുന്നു.

ആദ്യ പകുതിയിൽ പതിനെട്ടാം മിനുട്ടിൽ കളിയുടെ ഒഴുക്കിന് എതിരായി മാലി ദ്വീപ് ലീഡെടുക്കുകയായിരുന്നു. എന്നാൽ പതറാതെ പൊരുതി കയറിയ ഇന്ത്യ 37ആം മിനുട്ടിൽ പ്രിൻസെടനിലൂടെ സമനില പിടിച്ചു. പിന്നീടായിരുന്നു അഭിഷേകിന്റെ അത്ഭുത ഗോൾ. 41ആം മിനുട്ടിൽ ഗ്രൗണ്ടിന്റെ മധ്യഭാഗത്തു നിന്ന് പന്തു സ്വീകരിച്ച അഭിഷേക് മൂന്നു മാലി താരങ്ങളെ ഡ്രിബിൾ ചെയ്ത് 30 വാരെ അകലെ നിന്ന് ഷോട്ട് തൊടുക്കുകയായിരുന്നു. അഭിഷേകിന്റെ ഗോൾ ഇന്ത്യയ്ക് ഹാഫ് ടൈമിനു മുന്നേ തന്നെ ലീഡ് നൽകി.

ജയിച്ചെങ്കിലും ഇപ്പോഴും സാഫ് കിരീട പ്രതീക്ഷ ഇന്ത്യയ്ക്ക് അകലെയാണ് മൂന്നു മത്സരങ്ങളിൽ 6 പോയന്റുമായി ഇന്ത്യയാണ് ഇപ്പോൾ ഒന്നാമത്. എന്നാൽ ഒരു മത്സരം കുറച്ച് കളിച്ച ബംഗ്ലാദേശിനും 6 പോയന്റ് ഉണ്ട്. 27 സെപ്റ്റംബറിന് അവസാന മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ നേരിടും. ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതായ്ലൻഡിലെ ബാൻ കഴിഞ്ഞ് പോപോവിച് വരുന്നു; പൂനെ സിറ്റിയുടെ പരിശീലകനായി
Next articleഎം എസ് പി അക്കാദമി ഉദ്ഘാടനം ചെയ്തു, ഐ എം വിജയൻ പരിശീലിപ്പിക്കും