Picsart 23 03 19 20 30 14 373

സാഫ് കപ്പിന് ബെംഗളൂരു ആതിഥ്യം വഹിക്കും

ഈ വർഷം നടക്കുന്ന സാഫ് ചാമ്പ്യൻഷിപ്പിന് ബെംഗളൂരു ആതിഥ്യം വഹിക്കും. 2023 ജൂൺ 21 മുതൽ ജൂലൈ 3 വരെ ആകും ടൂർണമെന്റ് നടക്കുക എന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ശ്രീ. കല്യാൺ ചൗബെ ഞായറാഴ്ച അറിയിച്ചു.

ചടങ്ങിൽ എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഡോ.ഷാജി പ്രഭാകരൻ, എഐഎഫ്എഫ് വൈസ് പ്രസിഡന്റും കർണാടക സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായ ശ്രീ.എൻ.എ.ഹാരിസ്, കർണാടക ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ.കെ.ഗോവിന്ദരാജ് എന്നിവർ പങ്കെടുത്തു.

ടൂർണമെന്റിന്റെ പതിമൂന്നാം എഡിഷനാകും ഇത്, നാലാം തവണയാണിത് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യ എട്ട് തവണ സാഫ് കിരീടം നേടിയിട്ടുണ്ട്. SAFF-ന്റെ എല്ലാ അംഗ അസോസിയേഷനുകളും ഈ ടൂർണമെന്റിൽ പങ്കെടുക്കും. ഒപ്പം റഷ്യയും ഈസാഫ് ടൂർണമെന്റിൽ കളിക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ട്.

Exit mobile version