സാഫ് കപ്പ് ഗ്രൂപ്പുകളായി, ഇന്ത്യയ്ക്ക് മാൽഡീവ്സും ശ്രീലങ്കയും

ബംഗ്ലാദേശിൽ വെച്ച് നടക്കുന്ന 12ആമത് സാഫ് കപ്പ് ഫുട്ബോളിനായുള്ള ഗ്രൂപ്പുകൾ തിരിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് ബിയിലാണ്. മാൽഡീവ്സും ശ്രീലങ്കയുമാണ് ഗ്രൂപ്പിൽ ഇന്ത്യയ്ക്ക് ഒപ്പം ഉള്ളത്. ഈ വർഷം സെപ്റ്റംബർ 4 മുതൽ 15 വരെയാണ് സാഫ് കപ്പ് നടക്കുന്നത്‌. കഴിഞ്ഞ തവണ ഫൈനലിൽ അഫ്ഗാനിസ്താനെ പരാജയപ്പെടുത്തി ആയിരുന്നു ഇന്ത്യ കിരീടം ഉയർത്തിയത്. ഇത്തവണയും ഇന്ത്യ തന്നെയാണ് ടൂർണമെന്റിലെ ഫേവറിറ്റ്സ്.

ഗ്രൂപ്പ് എ; പാകിസ്താൻ, നേപാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്

ഗ്രൂപ്പ് ബി; ഇന്ത്യ, മാൽഡീവ്സ്, ശ്രീലങ്ക

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുഹമ്മദ് ഷമിയെ ഇന്ന് കൊല്‍ക്കത്ത പോലീസ് ചോദ്യം ചെയ്യും
Next articleരണ്ടാം സ്ഥാനമെങ്കിലും ഉറപ്പിക്കാൻ യുണൈറ്റഡ്