Picsart 23 07 02 12 36 03 695

സബിറ്റ്സറിനെ വിൽക്കാൻ തീരുമാനിച്ച് ബയേൺ

ബയേൺ അവരുടെ മധ്യനിര താരമായി സബിറ്റ്സറിനെ വിൽക്കാൻ തീരുമാനിച്ചു. കഴിഞ്ഞ സീസൺ പകുതി മുതൽ സബിറ്റ്സർ മാഞ്ചസ്റ്റർ യുണൈറ്റഡ് ലോണിൽ കളിച്ചിരുന്നു. പക്ഷെ താരത്തെ സ്ഥിര കരാറിൽ വാങ്ങണ്ട എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിരുന്നു. ഇതോടെയാണ് ബയേൺ താരത്തെ ട്രാൻസ്ഫർ ലിസ്റ്റ് ചെയ്തത്. 15 മില്യൺ നൽകിയാൽ താരത്തെ ആർക്കും സ്വന്തമാക്കാം.

ജനുവരിയിൽ ബയേൺ മ്യൂണിക്കിൽ നിന്ന് ലോണിൽ യുണൈറ്റഡിൽ ചേർന്ന ഓസ്ട്രിയൻ ഇന്റർനാഷണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 18 മത്സരങ്ങൾ കളിക്കുകയും മൂന്ന് ഗോൾ നേടുകയും ചെയ്തു. എമിറേറ്റ്‌സ് എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിൽ ഫുൾഹാമിനെതിരെയും യൂറോപ്പ ലീഗ് ക്വാർട്ടറിൽ സെവിയ്യക്ക് എതിരെ ഇരട്ട ഗോളുകളും സബിറ്റ്സർ നേടിയിരുന്നു.

Exit mobile version