മുൻ അർജന്റീന പരിശീലകൻ ആശുപത്രിയിൽ

മുൻ അർജന്റീന ദേശീയ ടീം പരിശീലകൻ ആയിരുന്ന അലെഹാണ്ട്രൊ സബെയ്യ ആശുപത്രിയിൽ. ഹൃദയാഘാതത്തെ തുടർന്നാണ് സബെയ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹം ഇപ്പോൾ ഐ സി യുവിൽ ആണ് ഉള്ളത്. ആരോഗ്യ നില ഇപ്പോൾ ആശ്വാസകരമല്ല എന്നാണ് വാർത്തകൾ. മുമ്പും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമായി അലെഹാണ്ട്രൊ കഷ്ടപ്പെട്ടിരുന്നു‌.

ബ്യൂണോസ് അരിസിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആണ് ഇപ്പോൾ അദ്ദേഹം ഉള്ളത്. 2014 ലോകകപ്പിൽ അർജന്റീനയെ നയിച്ചിരുന്നത സബയ്യ ആയിരുന്നു. അന്ന് അർജന്റീന ലോകകപ്പ് ഫൈനൽ വരെ എത്തിയിരുന്നു‌. മുമ്പ് ഷെഫീൽഡ് യുണൈറ്റഡ്, ലീഡ്സ് യുണൈറ്റഡ് എന്നീ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. അർജന്റീനൻ ക്ലബായ എസ്റ്റുഡിയന്റസിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.

Exit mobile version