റിലയൻസ് ടൂർണമെന്റ്; അതുലിന്റെ അത്ഭുത ഗോളിൽ രാജഗിരിക്ക് ജയം

- Advertisement -

റിലയൻസ് യൂത്ത് ഫൗണ്ടേഷന്റെ രണ്ടാമത് ഫുട്ബോൾ ടൂർണമെന്റിന് കൊച്ചിയിൽ ഗംഭീര തുടക്കം. രാജഗിരി ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ രാജഗിരി പബ്ലിക് സ്കൂൾ എതിരില്ലാത്ത ഒരു ഗോളിന് അസീസി വിദ്യാനികേതൻ സ്കൂളിനെ പരാജയപ്പെടുത്തി. അതുൽ സ്കോർ ചെയ്ത അത്ഭുത ഗോളാണ് രാജഗിരിക്ക് വിജയം സമ്മാനിച്ചത്.

ആദ്യ നിമിഷം മുതൽ ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിലെ വിജയ ഗോൾ വന്നത് രണ്ടാം പകുതിയിൽ ആയിരുന്നു. 51ാം മിനുട്ടിൽ രാജഗിരി പബ്ലിക് സ്കൂളിനു ലഭിച്ച കോർണർ എടുത്ത അതുലിന്റെ കോർണർ കിക്ക് അത്ഭുതമായ കേർവിലൂടെ നേരെ ഗോൾ പോസ്റ്റിനകത്ത് വീഴുകയായിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ഗോൾ വീഴുമ്പോൾ വിദ്യാനികേതൻ ഗോൾകീപ്പർക്ക് കാഴ്ചക്കാരനാകാനെ കഴിഞ്ഞുള്ളു.

രാജാഗിരി സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിതാ അംബാനിക്ക് ഒപ്പം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി കെ വിനീതും അജിത് ശിവനും പങ്കെടുത്തു. അജിത് ശിവനെ കണ്ടെത്തിയ റിലയൻസ് ടൂർണമെന്റിലൂടെ ഇനിയും ഒരുപാട് അജിത് ശിവന്മാരെ‌ കണ്ടെത്താൻ കഴിയുമെന്ന് നിതാ അംബാനി പ്രത്യാശ പ്രകടിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement