ഫെയനൂർഡിനൊപ്പം പരിശീലകനായി മാറാൻ വാൻ പേഴ്സി

ഡച്ച് ഫുട്ബോൾ ഇതിഹാസം റോബിൻ വാൻ പേഴ്സി പുതിയ ചുമതലയിൽ. താൻ മുമ്പ് കളിച്ചിരുന്ന ഡച്ച് ക്ലബായ ഫെയനൂർഡിൽ സ്ട്രൈക്കർമാരെ സഹായിക്കാനായി കോച്ചിങ് ടീമിനൊപ്പം ചേർന്നിരിക്കുകയാണ് വാൻ പേഴ്സി. എന്നാൽ ഇത് പരിശീലക വേഷമാണോ എന്ന് വ്യക്തമല്ല എന്ന് വാൻ പേഴ്സി പറഞ്ഞു. തനിക്ക് പരിശീലകനാകാ ആകുമോ എന്ന് മനസ്സിലാക്കാൻ ഈ അവസരം ഉപയോഗിക്കുക എന്ന് വാൻ പേഴ്സി പറഞ്ഞു.

ഒരു സീസൺ മുമ്പ് ഫെയനൂർഡിൽ കളിച്ചു കൊണ്ടായിരുന്നു വാൻ പേഴ്സി ഫുട്ബോൾ കരിയർ അവസാനിപ്പിച്ചത്. ഫെയനൂർഡ് പരിശീലകൻ ഡിക്കിന്റെ ക്ഷണം സ്വീകരിച്ചാണ് താൻ കോച്ചിങ് ടീമിനൊപ്പം ചേരുന്നത് എന്ന് വാൻ പേഴ്സി പറഞ്ഞു. താൻ ഇതുവരെ ചെയ്തിരുന്ന കാര്യങ്ങൾ ഒക്കെ താൻ ആസ്വദിച്ച കാര്യങ്ങൾ ആയിരുന്നു. പുതിയ ജോലിയും താൻ ആസ്വദിക്കും എന്നാണ് വിശ്വാസം എന്നും വാൻ പേഴ്സി പറഞ്ഞു. ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകൾക്കായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള സ്ട്രൈക്കർ ആണ് വാൻ പേഴ്സി.

Exit mobile version