Site icon Fanport

ഈ വർഷത്തോടെ വിരമിക്കുമെന്ന് വാൻ പേഴ്സി

തന്റെ അവസാന സീസണാകും ഇതെന്ന് സൂചന നൽകി ഡച്ച് ഇതിഹാസ സ്ട്രൈക്കർ വാൻ പേഴ്സി‌ . ഇപ്പോൾ ഡച്ച് ലീഗിൽ ഫെയനൂർഡിനായി കളിക്കുകയാണ് താരം. വാൻ പേഴ്സി വളർന്നു വന്ന ക്ലബായിരുന്നു ഫെയ്നൂർഡ്. അവിടെ തന്നെ ചെന്ന് വിരമിക്കുമെന്ന് മുമ്പ് വാൻ പേഴ്സി പറഞ്ഞിരുന്നു. കഴിഞ്ഞ സീസണിലാണ് ഇദ്ദേഹം തിരിച്ച് ഹോളണ്ടിൽ എത്തിയത്.

തനിക്ക് 36 വയസ്സായെന്നും പ്രൊഫഷണൽ ഫുട്ബോളറായി 18 വർഷമാവുകയാണെന്നും വിരമിക്കാനുള്ള സമയമായെന്നും വാൻ പേഴ്സി പറഞ്ഞു. ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾക്കായി പ്രീമിയർ ലീഗിൽ കളിച്ചിട്ടുള്ള താരമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇരുപതാം പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചതും വാൻ പേഴ്സി ആയിരുന്നു.

ഹോളണ്ടിനായി നൂറിലധികം മത്സരങ്ങൾ കളിച്ച വാൻ പേഴ്സി അമ്പത് ഗോളുകളും നേടിയിട്ടുണ്ട്.

Exit mobile version