Site icon Fanport

റൂഡ് വാൻ നിസ്റ്റൽറൂയ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

റൂഡ് വാൻ നിസ്റ്റൽറൂയ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരില്ല. ഇടക്കാല മാനേജരായി നാല് മത്സരങ്ങൾ പൂർത്തിയാക്കിയ നിസ്റ്റൽ റൂയിയുമായി പിരിയുന്നതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എറിക് ടെൻ ഹാഗിനെ പുറത്താക്കിയപ്പോൾ ചുമതലയേറ്റ ഡച്ച് താരം ടീമിനെ മൂന്ന് വിജയങ്ങളിലേക്കും ഒരു സമനിലയിലേക്കും നയിച്ചു. കളിക്കാരിലും ആരാധകരിലും അൽപ്പം ആത്മവിശ്വാസം വീണ്ടെടുപ്പിക്കാൻ നിസ്റ്റൽ റൂയിക്ക് ആയി.

Picsart 24 11 12 00 18 48 678

പുതിയ പരിശീലകൻ റൂബൻ അമോറിമിൻ്റെ കീഴിൽ അസിസ്റ്റൻ്റായി തുടരാനുള്ള ആഗ്രഹം നിസ്റ്റൽ റൂയി പ്രകടിപ്പിച്ചിരുന്നുവെങ്കിലും, പുതിയ പോർച്ചുഗീസ് മാനേജർ അദ്ദേഹത്തെ ബാക്ക്റൂം ടീമിൽ നിലനിർത്തേണ്ടതില്ലെന്ന് തീരുമാനിച്ചു.

ടെൻ ഹാഗിൻ്റെ സ്റ്റാഫിൻ്റെ ഭാഗമായി വേനൽക്കാലത്ത് ഓൾഡ് ട്രാഫോർഡിലേക്ക് മടങ്ങിയ വാൻ നിസ്റ്റൽറൂയ്, ഇപ്പോൾ സഹ അസിസ്റ്റൻ്റ് റെനെ ഹേക്ക്, ഗോൾകീപ്പിംഗ് കോച്ച് ജെല്ലെ ടെൻ റൗവെലാർ, അനലിസ്റ്റ് പീറ്റർ മോറെൽ എന്നിവർക്കൊപ്പം ക്ലബ് വിടുകയാണ്. അമോറിം തിങ്കളാഴ്ച ഔദ്യോഗികമായി തൻ്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജോലി ആരംഭിച്ചു. സ്വന്തം കോച്ചിംഗ് സ്റ്റാഫുമായാണ് അമോറിം വരുന്നത്.

Exit mobile version