primus mobile
primus mobile

റഷ്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ട്‌ സ്ഥാനമൊഴിഞ്ഞു

റഷ്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ട് വിറ്റലി മൂട്കോ താത്കാലികമായി സ്ഥാനമൊഴിഞ്ഞു. റഷ്യൻ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ കൂടിയായ വിറ്റലി മൂട്കോ ആര് മാസത്തേക്കാണ് താത്കാലികമായി സ്ഥാനമൊഴിയുന്നത്. എന്നാൽ 2018 ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പിന്റെ ചീഫ് ഓർഗനൈസർ ചുമതല വിറ്റലി മൂട്കോക്ക് തന്നെയായിരിക്കും. റഷ്യൻ മരുന്നടി വിവാദത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി വിറ്റലി മൂട്കോക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതിനു ശേഷമാണ് മൂട്കോ സ്ഥാനമൊഴിയുന്നത്.

ഡെപ്യൂട്ടി പ്രൈം മിനിസ്റ്റാറായ വിറ്റലി മൂട്കോ 2009 ത് മുതൽ ഫിഫയുടെ എക്സിക്യു്ട്ടിവ് മെമ്പറാണ്. ഈ വർഷം ആദ്യമാണ് വിറ്റലി മൂട്കോക്ക് ഫിഫയിൽ വിലക്ക് വന്നത്. റഷ്യൻ പ്രസിഡണ്ട് പുട്ടിനെ പോലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്നും തന്നെയാണ് വിറ്റലി മൂട്കോയുടെ വരവും. ഇരുവരും 1994 ലെ ഗുഡ്വിൽ ഗെയിമ്സിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 59 കാരനായ വിറ്റലി മൂട്കോ സെനിറ്റ് എഫ്സിയുടെ മുൻ പ്രസിഡണ്ടാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial